തിരുവനന്തപുരം: രാജാജി നഗര്‍ ഫയര്‍ സ്റ്റേഷന് സമീപത്തെ ചന്ദ്രന്റെ വീട്ടില്‍ തീപിടിത്തം. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.അടുത്ത വീട്ടില്‍ ടി.വി കാണാന്‍ പോയ ചന്ദ്രനും കുടുംബവും തീപിടിച്ച കാര്യം അറിഞ്ഞിരുന്നില്ല. ഫയര്‍ സ്റ്റേഷന്റെ മുകളിലത്തെ നിലയില്‍ നിന്ന ഉദ്യോഗസ്ഥരാണ് വീടിന് തീപിടിക്കുന്നത് കണ്ടത്.ഉടന്‍ തന്നെ തീ അണയ്‌ക്കാനുള്ള സംവിധാനം ഉദ്യോഗസ്ഥര്‍ ഒരുക്കുകയായിരുന്നു. രണ്ട് യൂണിറ്റ് വാഹനം വീടിനടുത്തേക്ക് പോകാനുള്ള ശ്രമം നടത്തിയെങ്കിലും ഒടുവില്‍ ഫയര്‍ഫോഴ്‌സിന്റെ ചെറിയ വാഹനത്തിലെത്തിയ സ്റ്റേഷന്‍ ഓഫീസര്‍ നിതിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.