തിരുവനന്തപുരം : ശ്രീ നീല കണ്ഠ ശിവൻ സംഗീത സഭ ട്രസ്റ്റിന്റെ 47ആമത് സംഗീത ആരാധന മഹോത്സവത്തിന് തുടക്കം കുറിച്ചു. ട്രസ്റ്റ് ചെയർമാൻ പി മഹാദേവന്റെഅധ്യ ക്ഷതയിൽ നടന്ന ചടങ്ങിൽ സായി ഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ എൻ ആനന്ദകുമാർ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. കെ സി ശശി ധർ, പ്രൊഫ:വക്കം വേണുഗോപാൽ, ഡോക്ടർ ഓമനക്കുട്ടി, വി. രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ 2022ശ്രീനീലകണ്ഠശിവൻ പുരസ്‌കാരം മൃദംഗ വിദ്വാൻ തിരുവനന്തപുരം വി. സുരേന്ദ്രനും, യുവ പ്രതിഭ പുരസ്‌കാരം കുമാരി ചാരു ഹരിഹരനും നൽകി ആദരിച്ചു.