കട്ടപ്പന : മദ്യലഹരിയില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ജെ സി ബി ഉടമയെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു.അണക്കര പുല്ലുവേലില്‍ ജിഷ്ണുദാസ് (ഉണ്ണി27) ആണ് അറസ്റ്റിലായത്.ചൊവ്വാഴ്ചയാണ് മദ്യപിച്ചെത്തിയ ജിഷ്ണുദാസ് ഭാര്യയെ ആക്രമിച്ചത്. ഭാര്യ പൊലീസില്‍ നല്‍കിയ മൊഴിയിങ്ങനെ : മദ്യപിച്ചെത്തിയ ഭര്‍ത്താവ് ജിഷ്ണുദാസ് താന്‍ കെ ജി എഫ് ലെ കഥാപാത്രമായ റോക്കി ഭായ് ആണെന്ന് പറയുകയും കയ്യില്‍ ധരിച്ചിരുന്ന വലിയ മോതിരം ഉപയോഗിച്ച് മുഖത്ത് ഉള്‍പ്പടെ മര്‍ദ്ദിച്ചു.തുടര്‍ന്ന് കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുവാന്‍ നോക്കി. ഭാര്യാ പിതാവ് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ വച്ചും ജിഷ്ണു മര്‍ദ്ദിച്ചു.ഭാര്യയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം ജിഷ്ണുദാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.