തിരുവല്ല: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ അയല്‍വാസിയുടെ ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ യുവാവിനെ പുളിക്കീഴ് പൊലീസ് അറസ്റ്റുചെയ്തു.തിരുവല്ല നിരണം കൊമ്ബങ്കേരി വീട്ടില്‍ ബിജി ചാക്കോ (32) ആണ് പിടിയിലായത്. നിരണം കൊമ്ബങ്കേരി മാനാങ്കേരില്‍ വീട്ടില്‍ സോമേഷ് സോമന്റെ പള്‍സര്‍ ബൈക്കാണ് പൂര്‍ണമായും കത്തിനശിച്ചത്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ ആയിരുന്നു സംഭവം. ബൈക്കിന് തീപിടിക്കുന്നത് കണ്ട് പുറത്തിറങ്ങിയ സോമേഷ് വീട്ടുമുറ്റത്ത് നിന്ന് ബിജിചാക്കോ ഓടിപ്പോകുന്നത് കണ്ടു.
തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസിന്റെ അന്വേഷണത്തില്‍ വീടിന് സമീപത്തുനിന്ന് ഇന്നലെ പുലര്‍ച്ചെയോടെ ബിജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആലപ്പുഴയില്‍ നിന്ന് ഫോറന്‍സിക് വിഭാഗമെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. ബിജിക്കെതിരെ പുളിക്കീഴ് സ്റ്റേഷനില്‍ മാത്രം രണ്ട് ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.