കൊളംബോ : ശ്രീലങ്കയില്‍ ഇന്ധനത്തിനായി വരി നിന്ന രണ്ടു പേര്‍ കുഴഞ്ഞുവീണ് മരിച്ചു. കിഴക്കന്‍ പ്രവിശ്യയായ കിന്നിയയിലെ പെട്രോള്‍ പമ്ബിന് മുന്നില്‍ വരിനിന്ന 59 കാരനും പടിഞ്ഞാറന്‍ പ്രവിശ്യയായ മതുഗമയില്‍ 70കാരനുമാണ് മരിച്ചത്.പത്ത് ദിവസങ്ങള്‍ക്ക് ശേഷം പമ്ബുകളില്‍ ഇന്ധനമെത്തിയതോടെ ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ശ്രീലങ്കയില്‍ ഇന്ധനത്തിനായി വരിനിന്ന് കുഴഞ്ഞുവീണ് മരിക്കുന്ന സംഭവം ഇതാദ്യമായല്ല. 2022ന്റെ തുടക്കം മുതല്‍ തന്നെ മണിക്കൂറുകളോളം വരി നില്‍ക്കേണ്ടി വന്ന ചിലര്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.