പ്രേം നസീർ ടെലിവിഷൻ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു പ്രൊഫ: അലിയാർ, ശ്രീലതാ നമ്പൂതിരി, റിജു നായർ, യദുകൃഷ്ണൻ, കൊല്ലം ഷാഫി, സീനാ രമേഷ് എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരങ്ങൾ

തിരുവനന്തപുരം- പ്രേം നസീർ സുഹൃത് സമിതിയുടെ നാലാമത് പ്രേം നസീർ – സൂര്യദേവ മഠം മെഡിറ്റേഷൻ സെന്റർ ടെലിവിഷൻ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രൊഫ: അലിയാർ, നടി ശ്രീലതാ നമ്പൂതിരി, സംവിധായകൻ റിജു നായർ , നടൻ
യദുകൃഷ്ണൻ , ഗായകൻ കൊല്ലം ഷാഫി, ഗായിക സീനാ രമേഷ് എന്നിവർക്ക് 2021-ലെ പ്രേം നസീർ സമഗ്ര സംഭാവനക്കുള്ള വിവിധ പുരസ്ക്കാരങ്ങൾ സമർപ്പിക്കും.
മികച്ച സീരിയൽ പുക്കാലം വരവായി( സീ കേരളം ) , നിർമ്മാതാക്കൾ – മോഡി മാത്യു, ജയൻ രേവതി , മികച്ച സംവിധായകൻ റിജു നായർ – പൂക്കാലം വരവായി, സാന്ത്വനം (ഏഷ്യാനെറ്റ്) സീരിയലിലെ അഭിനയത്തിന് മികച്ച നടനായി സജിൻ , മികച്ച നടി ചിപ്പി, മികച്ച തിരക്കഥാകൃത്ത് – വിൻ നാരായണൻ – തൂവൽസ്പർശം (ഏഷ്യാനെറ്റ്), മികച്ച ക്യാമറാമാൻ പുഷ്പൻ – സ്വന്തം സുജാത( സൂര്യ ടി.വി.), മികച്ച ഹാസ്യനടൻ – നസീർ സംക്രാന്തി – തട്ടീം മുട്ടീം (മഴവിൽ മനോരമ) , ഹാസ്യ നടി – സ്നേഹ ശ്രീകുമാർ – മറിമായം ( മഴവിൽ മനോരമ) , സ്വഭാവനടൻ – ജയ്സപ്പൻ മത്തായി – പൗർണ്ണമി തിങ്കൾ ( ഏഷ്യാനെറ്റ്) , സ്വഭാവനടി – വിജയകുമാരി – ആൺപിറന്നോൾ ( അമൃത ടി.വി.) , മികച്ച കോമഡി എന്റർടെയ്മെന്റ് – ഒരു ചിരി ഇരു ചിരി ബംബർ ചിരി – ഷോ ഡയറക്ടർ – ശ്രുതി പിള്ള( മഴവിൽ മനോരമ) , മികച്ച പാരിസ്ഥിതിക പ്രോഗ്രാം – സ്നേക്ക് മാസ്റ്റർ – നിർമ്മാതാവ് – കിഷോർ കരമന ( കൗമുദി ചാനൽ) , മികച്ച പ്രോഗ്രാം അവതാരകൻ – സനിൽ കുമാർ ( എ.സി.വി. ന്യൂസ്) , മികച്ച റേഡിയോ പ്രോഗ്രാം – ക്ലബ്ബ് എഫ്.എം. 94.3 .
പയ്യന്നൂർ എയർബോൺ കോളേജ് ഓഫ് ഏവിയേഷൻ ഡയറക്ടർ ഷിജു മോഹൻ ,സുൽത്താൻ ബത്തേരി പൾസ് കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗ് ഡയറക്ടർ ജേക്കബ് സി. വർക്കി, ശാലിനി എന്റർപ്രൈസസ് ഡയറക്ടർ മല്ലികാ മോഹൻ ,കവിയത്രി സുധർമ്മ എന്നിവർക്ക് പ്രേം നസീർ സാമൂഹ്യ സേവന പുരസ്ക്കാരങ്ങൾ സമർപ്പിക്കും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ ചെയർമാനും, ടി.പി. ശാസ്തമംഗലം, ഗിരിജാ സേതുനാഥ്, കനകലത എന്നിവർ മെമ്പർമാരായുള്ള കമ്മിറ്റിയാണ് പുരസ്ക്കാര നിർണ്ണയം നടത്തിയത്. പുരസ്ക്കാരങ്ങൾ വാർത്താ സമ്മേളനത്തിൽ പ്രമോദ് പയ്യാന്നൂരാണ് പ്രഖ്യാപിച്ചത്. ഗിരിജാ സേതുനാഥ്,സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാ ജഹാൻ, വാഴമുട്ടം ചന്ദ്രബാബു, ഗോപൻ ശാസ്തമംഗലം, ഫിലിം പി.ആർ. ഒ. അജയ് തുണ്ടത്തിൽ എന്നിവരും പങ്കെടുത്തു. ആഗസ്റ്റ് 16 ന് തിരുവനന്തപുരം പൂജപ്പുര ശ്രീചിത്തിര തിരുനാൾ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിതരണം ചെയ്യും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

14 − eight =