ആലത്തൂര് : പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ ‘ഞങ്ങളും കൃഷിയിലേക്ക്’
എന്ന പദ്ധതിയുടെ ഭാഗമായി
എല്ലാ വീടുകളിലേക്കും പച്ചക്കറി തൈകൾ എത്തിക്കുന്നതിന്റെ
തൈവണ്ടിയുടെ ഫ്ലാഗ് ഓഫ് ആലത്തൂരിൽ വച്ച് പുതുക്കാട് MLA കെ. കെ. രാമചന്ദ്രൻ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി.
ജൂലൈ 23,24തിയതികളിലായി പഞ്ചായത്തിലെ എല്ലാ വാർഡിലും തൈവണ്ടികൾ എത്തും. ഓരോ വാർഡിലും നിശ്ചയിക്കപ്പെട്ട നിരവധി കേന്ദ്രങ്ങളിൽ പച്ചക്കറി തൈ നൽകും.5ഇനം തൈകളാണ് സൗജന്യമായി നൽകുന്നത്.60,000തൈകളാണ് വിതരണം ചെയ്യുന്നത്.
ഉദ്ഘാടന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ ഷൈലജ ടീച്ചർ, ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സി. പ്രദീപ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന സുരേന്ദ്രൻ, ബ്ലോക്ക് മെമ്പർ കവിത സുനിൽ, വാർഡ് മെമ്പർമാരായ ടി കെ സതീശൻ, എ.രാജീവ്, ഐശ്വര്യ അനീഷ്, നന്ദിനി രമേശൻ, കൃഷി ഓഫീസർ നീനു ചന്ദ്രൻ എന്നിവർ സംസാരിച്ചു.