ഉത്തര്‍ പ്രദേശ് : പ്രതാപ്ഗറില്‍ കാണാതായ യുവതിയെ നദീതീരത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. രണ്ട് ആഴ്ച മുമ്ബാണ് ഇവരെ കാണാതായത്.സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.പൊലീസിന് ലഭിച്ച പരാതി അനുസരിച്ച് ജൂലൈ 12ന് കാന്‍ഷിറാം കോളനിയില്‍ 22 വയസുള്ള യുവതിയെ കാണാതായിരുന്നു. കൊട്ട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കാന്‍ഷിറാം കോളനി. അന്വേഷണം തുടരുകയാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും സര്‍ക്കിള്‍ ഓഫീസര്‍ അഭെയ് പാണ്ഡെ അറിയിച്ചു.