തിരുവനന്തപുരം: വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിംഗിനെക്കുറിച്ച് പരാതി ലഭിച്ച് നാലുദിവസമായിട്ടും നടപടിയെടുക്കാത്ത സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ സ്‌കൂളിനു മുന്നില്‍ സമരം നടത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഞ്ച്, ആറ് ക്ളാസുകളിലെ കുട്ടികളെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേഹോപദ്രവം ഏല്പിച്ചതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ സ്‌കൂളിലും മ്യൂസിയം പൊലീസിലും പരാതി നല്‍കിയത്.ഞായറാഴ്ച സ്‌കൂളില്‍ കുറച്ച് രക്ഷിതാക്കളെ മാത്രം വിളിച്ച് പി.ടി.എ യോഗം ചേര്‍ന്ന് ഉടന്‍ നടപടിയെടുക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഇന്നലെ രാവിലെ സ്‌കൂളിലെത്തിയത്. എന്നാല്‍ പ്രിന്‍സിപ്പല്‍ തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും തയാറായില്ലെന്നും, തങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങളോട് കളിയാക്കുന്ന തരത്തിലുള്ള മറുപടിയാണ് അധികൃതര്‍ നല്‍കിയതെന്നും ആരോപിച്ച് രക്ഷിതാക്കള്‍ പ്രതിഷേധിക്കുകയായിരുന്നു.ശാശ്വതമായ പരിഹാരമുണ്ടായില്ലെങ്കില്‍ സമരം തുടരുമെന്നും രക്ഷിതാക്കള്‍ അറിയിച്ചു. മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഉപ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിനുശേഷം തുടര്‍നടപടി മതിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
.