തിരുവനന്തപുരം: പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരം താലൂക്ക് സര്‍വേയര്‍ ഗിരീഷന്‍ വിജിലന്‍സ് പിടിയിലായി.ചിറയിന്‍കീഴ് സ്വദേശിയായ അബ്‌ദുല്‍ വാഹിദിന്റെ പരാതിയിലാണ് നടപടി.അബ്‌ദുല്‍ വാഹിദിന്റെ മുരുക്കുംപുഴയിലുള്ള രണ്ടേക്കര്‍ പുരയിടത്തില്‍ ഒരേക്കര്‍ ഗള്‍ഫിലായിരുന്ന സമയത്ത് സഹോദരിയുടെ മകന്റെ പേരിലേയ്ക്ക് മാറ്റിയിരുന്നു.നാട്ടിലെത്തിയ അബ്ദുല്‍ വാഹിദ് ഒരേക്കര്‍ ഭൂമി തിരികെ തന്റെ പേരിലാക്കുന്നതിന് കളക്‌ടര്‍ക്ക് അപേക്ഷ കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ കളക്‌ടര്‍ താലൂക്ക് സര്‍വേയറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.താലൂക്ക് ഓഫീസിലെത്തി അബ്ദുല്‍ വാഹിദ് കാര്യം തിരക്കിയപ്പോള്‍ ഫയല്‍ താലൂക്ക് സര്‍വേയറായ ഗിരീഷന്റെ പക്കലാണെന്ന് മനസിലായതിനെത്തുടര്‍ന്ന് പല പ്രാവശ്യം ഗിരീഷനെ കണ്ടെങ്കിലും വിവിധ കാരണം പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ 10,000 രൂപ കൈക്കൂലി തന്നാല്‍ വേഗത്തില്‍ ശരിയാക്കിത്തരാമെന്ന് ഗിരീഷന്‍ പറഞ്ഞു.അബ്ദുല്‍ വാഹിദ് ഈ വിവരം തിരുവനന്തപുരം പൂജപ്പുര സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് പൊലീസ് സൂപ്രണ്ടായ കെ.ബൈജുവിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഡി.വൈ.എസ്.പി എം.പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗിരീഷന് കെണിയൊരുക്കിയത്.വൈകിട്ട് ആറ് മണിയോടെ കിഴക്കേകോട്ട ട്രാന്‍സ്പോര്‍ട്ട് ഭവനുസമീപം വച്ച് അബ്ദുല്‍ വാഹിദില്‍ നിന്ന് 10,000 രൂപ വാങ്ങവേ താലൂക്ക് സര്‍വേയറായ ഗിരീഷനെ കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്‌ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കും .