അഞ്ചല്‍: ബസ് കാത്തുനില്‍ക്കുകയായിരുന്ന വീട്ടമ്മയുടെ രണ്ട് പവന്റെ മാല കാറിലെത്തിയ യുവാവ് അപഹരിച്ചു.ഇന്നലെ ഉച്ചയ്ക്ക് 2 ഓടെ ഇടമുളയ്ക്കല്‍ വൃന്ദാവനം ജംഗ്ഷനിലായിരുന്നു സംഭവം. വീട്ടമ്മയോട് മേല്‍വിലാസം തിരക്കുന്നതിനിടെ മാല തട്ടിപ്പറിച്ചു. കാറ് മുന്നോട്ടെടുക്കാന്‍ ശ്രമിക്കവെ വീട്ടമ്മ ഡോറില്‍ കടന്നുപിടിച്ചു. ഈ സമയം കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി ഇയാള്‍ വീട്ടമ്മയ്ക്ക് നേരെ വീശി. ഇതോടെ കുതറിമാറിയ വീട്ടമ്മ നിലവിളിച്ചെങ്കിലും ഇയാള്‍ കാര്‍ മുന്നോട്ടെടുത്ത് അമിത വേഗത്തില്‍ പോവുകയായിരുന്നു.