തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വിദ്യാര്‍ഥികള്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് വഴി അലോട്ട്‌മെന്റ് പരിശോധിക്കാം.ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ഇന്നലെ ട്രയല്‍ അലോട്ട്‌മെന്റ് നടത്തുമെന്നാണ് അറിയിച്ചിരുന്നത് . എന്നാല്‍ പിന്നീട് ഇത് ഇന്നേക്ക് മാറ്റി പുതിയ ഉത്തരവിറക്കുകയായിരുന്നു . ആദ്യ അലോട്ട്‌മെന്റ് പട്ടിക ആഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ആഗസ്റ്റ് 22നു തുടങ്ങുന്ന തരത്തിലാണ് ക്രമീകരണം.