മധ്യപ്രദേശ് : ഒറ്റ സിറിഞ്ച് ഉപയോഗിച്ച് 30 സ്കൂള്‍ കുട്ടികള്‍ക്ക് വാക്സിന് നല്കിയ സംഭവത്തില്‍ നേഴ്സിനെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പൊലീസ്.ജിതേന്ദ്ര റായിയെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡും ചെയ്തിട്ടുണ്ട്. തലസ്ഥാന നഗരമായ ഭോപ്പാലിനോട് ചേര്‍ന്നുള്ള ജെയിന് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന വാക്സിനേഷനിടയിലാണ് ഒറ്റ സിറിഞ്ച് ഉപയോഗിച്ച് നേഴ്സ് 39 കുട്ടികള്‍ക്ക് വാക്സിന് നല്‍കിയത്.എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിച്ച പൊലീസ് വാക്സിനേറ്റര്‍ ജിതേന്ദ്രയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച്ച മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം നടന്നത്. വാക്സിനെടുക്കാനെത്തിയ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് ഒറ്റ സിറിഞ്ചില്‍ നിന്ന് കുട്ടികള്‍ക്ക് വാക്സിനെടുക്കുന്നത് കണ്ടതോടെയാണ് സംഭവം വിവാദമായത്.ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന എന്റെ മകന് ബുധനാഴ്ച്ചയാണ് വാക്സിനെടുത്തത്. ഒരേ സിറിഞ്ച് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇക്കാര്യം ഉദ്യോഗസ്ഥരോട് തിരക്കി. 40 കുട്ടികള്‍ക്ക് ഒരു സിറിഞ്ച് എന്ന തോതിലാണ് ഉപയോഗിക്കുന്നത് എന്നാണ് ഞെട്ടിപ്പിക്കുന്ന മറുപടി. ഇക്കാര്യം ഉടന്‍ തന്നെ സ്ക്കൂള് മാനേജ്മെന്റിനെ അറിയിച്ചു.’ രക്ഷിതാവ് വിശദീകരിച്ചു. ഇതിന്റെ പൗര്ശ്വഫലം എന്നോണം വിദ്യാര്‍ത്ഥികളില്‍ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ആര് സമാധാനം പറയുമെന്നും രക്ഷിതാക്കള്‍ ചോദിക്കുന്നു.