ആലപ്പുഴ: കഞ്ചാവും കോടയും എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് പിടികൂടി. ചേര്‍ത്തല എസ്.എന്‍ കോളജിന് സമീപം കഞ്ഞിക്കുഴി പഞ്ചായത്ത് 17ാം വാര്‍ഡില്‍ പൂഴാരത്ത് വീട്ടില്‍ സബിന്‍ സതിയപ്പനാണ് (25) പിടിയിലായത്.ഇയാളില്‍നിന്ന് 10 ഗ്രാം കഞ്ചാവ്, 1.032 ഗ്രാം എം.ഡി.എം.എ, 180 ലിറ്റര്‍ കോട എന്നിവ കണ്ടെത്തി.എക്സൈസ് ആലപ്പുഴ റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. സതീഷും സംഘവും പൂങ്കാവ് ബണ്ടിന് സമീപത്ത് നടത്തിയ പരിശോധനയില്‍ ഒമ്ബതു ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടിയിരുന്നു. പുതുവല്‍ വടക്കേവീട്ടില്‍ പ്രദീപ് എബ്രഹാം(26) എന്നയാളാണ് പിടിയിലായത്. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സബിന്‍ സതിയപ്പന്‍ പിടിയിലായത്.