തിരുവനന്തപുരം :ശ്രീ ശങ്കരാചാര്യർക്ക് ശേഷം കേരളം ദർശിച്ച ഏറ്റവും സമുന്നത പരമാചാര്യൻ, ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ജന്മദിനം, ശ്രീ ചട്ടമ്പിസ്വാമി നാഷണൽ ട്രസ്റ്റ്, സമുചിതമായി ആചരിക്കുവാൻ നിശ്ചയിച്ച വിവരം എല്ലാ സജ്ജനങ്ങളെയും അറിയിക്കുന്നു.
യോഗീശ്വരന്മാരുടെ യോഗി, ഗുരുക്കന്മാരുടെ ഗുരു, ഋഷീശ്വരന്മാരുടെ ഋ ഷി തുടങ്ങിയ വിശേഷണങ്ങൾ ഉള്ള ശ്രീ പരമഭ ട്ടാരക ചട്ടമ്പിസ്വാമികളുടെ ജന്മനക്ഷത്രമായ ഭരണി നാളിൽ (14.09.2022) അദ്ദേഹത്തിന്റെ ഛായാചിത്രം വച്ച അലംകൃത വാഹനത്തിൽ എല്ലാ ട്രസ്റ്റ് അംഗങ്ങളും, സ്വാമി ഭക്തരും രാവിലേ 8 മണിക്ക്, ആറ്റുകാൽ ക്ഷേത്ര സന്നിധിയിലുള്ള ശ്രീ ചട്ടമ്പിസ്വാമി ക്ഷേത്ര ദർശനം നടത്തി പുറപ്പെടുന്നു.
…തുടർന്ന് വാഹനം സ്വാമികളുടെ ആരാധനാലയങ്ങളും മണ്ഡപങ്ങളും ദർശനം നടത്തു ന്നതോടൊപ്പം തൈക്കാട് അയ്യാ ഗുരൂ സമാധി പീഠത്തിലും ദർശനം നടത്തി, കണ്ണമൂല ശ്രീചട്ടമ്പിസ്വാമി ജന്മസ്ഥാന ക്ഷേത്ര സന്നിധിയിൽ എത്തി ദർശനവും പുഷ്പാർചനയും നടത്തി യാത്ര അവസാനിക്കുന്നു എന്ന് തീരുമാനം എടുത്തിട്ടുണ്ട്.
..25.08.2022 ജീവകാരുണ്യ ദിനമാണ്. അന്നേദിവസം ശ്രീ ചട്ടമ്പിസ്വാമികൾക്കാ യുള്ള മറ്റിതര സംഘടന കളുടെ സഹകരണത്തോടെ, സ്വാമികളുടെ സമഗ്രദർശനം, ജീവകാരുണ്യപ്രവർത്തനം, ധർമപ്രചാരണം തുടങ്ങിയ വിഷയങ്ങളെ ആസ്‌പദമാക്കി വിജ്ഞാനപ്രദങ്ങളായ പ്രബന്ധങ്ങൾ അവതരിപ്പിക്കുവാൻ ട്രസ്റ്റ് യോഗം തീരുമാനമെടുത്തിട്ടുണ്ട്. ജീവകാരുണ്യദിനാ ചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക് പഠനോപകരണ വിതരണവും അർഹരായവർക് ചികിത്സാ സഹായവും നൽകുവാനും തീരുമാനമെടുത്തു
എല്ലാ സ്വാമിഭക്തരും ഈ പരിപാടികളിൽ പങ്കാളികളായി സഹകരിക്കുവാൻ സ്വാമിയുടെ നാമത്തിൽ അഭ്യർത്ഥിക്കുന്നു..