കറുകച്ചാല്‍: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്‌കന് പരിക്ക്. വാകത്താനം പുന്നശേരി സണ്ണി (59) നാണ് പരിക്കേറ്റത്.ഇന്നലെ വൈകുന്നേരം കറുകച്ചാല്‍ നെത്തല്ലൂരിന് സമീപം ചമ്പക്കരപള്ളി ഭാഗത്താണ് അപകടം. വാഴൂര്‍ ഭാഗത്തേയ്ക്ക് പോയ കാറും കറുകച്ചാല്‍ ഭാഗത്തേയ്ക്ക് വന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.