നെടുമ്പാശ്ശേരിയിൽ ഹോട്ടല്‍ ഉടമക്ക് ദാരുണാന്ത്യം

അങ്കമാലി: ദേശീയപാതയിലെ കുഴിയില്‍വീണ് ഇരുചക്ര വാഹന യാത്രികനായ ഹോട്ടല്‍ ഉടമക്ക് ദാരുണാന്ത്യം. നെടുമ്പാശ്ശേരി എംഎഎച്ച്‌എസ് സ്കൂളിന് സമീപത്തെ​ അപകടത്തില്‍ പറവൂര്‍ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കല്‍ വീട്ടില്‍ പരേതനായ അബ്ദുല്‍ ഖാദറിന്‍റെ മകന്‍ എ.എ.ഹാഷിമാണ് (52) മരിച്ചത്.അങ്കമാലിയിലെ ഹോട്ടല്‍ ബദ്​രിയ്യ ഉടമയാണ്. ഇന്നലെ രാത്രി ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി 10.20ഓടെയായിരുന്നു അപകടം. സ്കൂളിന് സമീപത്തെ കുത്തനെയുള്ള വളവിലെ കുഴിയില്‍​ വീണാണ്​​ മരിച്ചത്​. കനത്ത മഴയില്‍ കുഴിയില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു. മൃതദേഹം അങ്കമാലി താലൂക്ക്​ ആശുപത്രിയിലേക്ക് മാറ്റി.
ദേശീയപാതയില്‍ ടാറിങ് പൂര്‍ത്തിയാക്കിയശേഷവും മാസങ്ങളായി രൂപംകൊണ്ട ആഴമുള്ള കുഴിയാണിത്. ബൈക്ക് യാത്രികരായ ദമ്പതികളടക്കം നിരവധി യാത്രക്കാര്‍ ഇതിനകം ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 + five =