ഹവാന: ക്യൂബയില്‍ ഇടിമിന്നലേറ്റ് ഇന്ധന സംഭരണ ശാലയില്‍ ശക്തമായ സ്‌ഫോടനം. ഒരാള്‍ മരിച്ചു. 121 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. 17 പേരെ കാണാതായി. കാണാതായ എല്ലാവരും അഗ്നിശമന സേനാംഗങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഊര്‍ജ മന്ത്രി ലിവാന്‍ അരോന്റെ ക്രൂസും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്.തീ നിയന്ത്രണവിധേയമാക്കാനായിട്ടില്ല. പ്രദേശത്തെ 2000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ മറ്റാന്സസ് നഗരത്തില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. ഇന്ധന ഡിപ്പോയിലെ ഒരു ടാങ്കിലാണ് ഇടിമിന്നലേറ്റത്. പിന്നാലെ തീപിടിത്തമുണ്ടാവുകയും ശക്തമായ സ്ഫോടനത്തിലേക്ക് നയിക്കുകയുമായിരുന്നു.