പറപ്പൂക്കര : പറപ്പൂക്കര പഞ്ചായത്തിൽ കുടുംബശ്രീയുടെ കേരള ചിക്കൻ വിപണന കേന്ദ്രം തുറന്നു. തൊട്ടിപ്പാളിലാണ് കേരള ചിക്കൻ പ്രവർത്തിക്കുന്നത്. ഹോർമോൺ രഹിത കോഴി ന്യായ വിലയിൽ ഡ്രസിങ് ചാർജ് ഇടാക്കാതെ ഇവിടെ ലഭ്യമാകും.
വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം പുതുക്കാട് MLA ശ്രീ. കെ. കെ. രാമചന്ദ്രൻ നിർവഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അനൂപ് അധ്യക്ഷനായി. ഇരിങ്ങാലക്കുട ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി. കിഷോർ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന സുരേന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ ശ്രുതി ശിവപ്രസാദ്,ഐശ്വര്യ അനീഷ്,ദിനേഷ് വെള്ളപ്പാടി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ദീപ കിഷോർ എന്നിവർ സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സരിത തിലകൻ സ്വാഗതവും ഷീബ മനോഹരൻ നന്ദിയും പറഞ്ഞു.