മലപ്പുറം: കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132.3 കിലോ കഞ്ചാവ് വഴിക്കടവ് ചെക്‌പോസ്റ്റില്‍ പിടികൂടി.സംഭവത്തില്‍ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ സമദ്, അരീക്കോട് സ്വദേശി ഷെഫീഖ്, പേരാമ്ബ്ര സ്വദേശി അമല്‍, കോട്ടയ്ക്കല്‍ സ്വദേശികളായ ഷഹദ്, നവാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. എക്‌സൈസ് എന്‍ ഫോഴ്‌സ്‌മെന്റ് അസി. കമ്മീഷണര്‍ ടി അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി പത്തോടെയാണ് നാടുകാണി ചുരം ഇറങ്ങി കേരളത്തിലേക്കെത്തിയ സംഘം ചെക്ക്‌പോസ്റ്റില്‍ പിടിയിലായത്.