വയനാട് : ബത്തേരിയില്‍ വീട് കുത്തിതുറന്ന്മോഷണം നടത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വീട് കുത്തി തുറന്ന് 90 പവന്‍ സ്വര്‍ണ്ണവും 43000 രൂപയും മോഷ്ടിച്ച കേസിലെ പ്രതിയാണ് അറസ്റ്റിലായത്.ബുളളറ്റ് ഷാലു എന്ന് വിളിക്കുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് ബത്തേരി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ ഉള്ള സംഘം പിടികൂടിയത്.മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ ഐഫോണുകളും 3 ലക്ഷം രൂപയും പിടിച്ചെടുത്തു. മോഷണം നടന്ന വീടിന് സമീപത്ത് വാടകയ്ക്ക് താമസിച്ചായിരുന്നു പ്രതി കവര്‍ച്ച നടത്തിയത് .സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലായിരുന്നു അറസ്റ്റ്. ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.