കല്ലാര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിക്കായി തിരച്ചില്‍ തുടരുന്നു

നെടുംങ്കണ്ടം; കല്ലാര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിക്കായി തിരച്ചില്‍ തുടരുന്നു.നെടുങ്കണ്ടം ആലുമൂട്ടില്‍ വീട്ടില്‍ നസീര്‍ – സലീന ദമ്ബതികളുടെ മകന്‍ അജ്മലിനെയാണ് (13) തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാണാതായത്.ഫയര്‍ഫോഴ്സും, പോലീസും, നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. സ്വതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുത്തതിന് ശേഷം കല്ലാറിന് സമീപം പതിഞ്ചില്‍പടിയില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു.
കുളിക്കാന്‍ ഇറങ്ങുന്നതിനിടെ അജ്മല്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സുഹൃത്തുകള്‍ പുഴയില്‍ ഇറങ്ങി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴുക്കില്‍പ്പെട്ടു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × four =