തിരുവനന്തപുരം: ചിങ്ങം ഒന്ന് പിറന്നതോടെ തലസ്ഥാനം ഉത്സവത്തിമിർപ്പിലേക്ക്. ക്ഷേത്രങ്ങളിലെല്ലാം തന്നെ ഇന്ന് പുലർച്ചെ മുതൽ വൻ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. സ്ത്രീകളുടെ ശബരിമല യായ ആറ്റുകാൽ ഭഗവതി ക്ഷേത്രം, പഴവങ്ങാടി ശ്രീ മഹാഗണപതിക്ഷേത്രം, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം, കരുംകുളം ഭദ്രകാളി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ എല്ലാം തന്നെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.ആറ്റുകാൽ ദേവീക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ വൻ നിരയാണ് രാവിലെ മുതൽ ഉണ്ടായത് . ദേവി ദർശനത്തിന് ഭക്തർ ക്ക് ഒരു മണിക്കൂറിലധികം ക്യൂവിൽ നിൽക്കേണ്ട അവസ്ഥയാണ് രാവിലെ മുതൽ അനുഭവപ്പെട്ടത്.