യുജി പ്രവേശനത്തിനുള്ള പ്രായപരിധി മാനദണ്ഡം ഒഴിവാക്കണം

തിരുവനന്തപുരം: സർവ്വകലാശാലകളിലെ യുജി പ്രവേശനത്തിനുള്ള പ്രായപരിധി മാനദണ്ഡം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻസിഡിസി) ഇന്ത്യാ ഗവൺമെന്റിനോട് അഭ്യർത്ഥിച്ചുകൊണ്ട് പ്രമേയം പാസാക്കി. റഗുലർ ഡിഗ്രി കോഴ്‌സ് നേടുന്നതിന് ചില സർവകലാശാലകളിൽ പിന്തുടരുന്ന പ്രായ നിയന്ത്രണ മാനദണ്ഡം ഒഴിവാക്കണമെന്നാണ് ആവശ്യം. ഏതൊരു പൗരന്റെയും അവകാശമായ വിദ്യാഭ്യാസം പ്രായത്തിന്റെ അടിസ്ഥാനത്തിൽ ആർക്കും നിഷേധിക്കപ്പെടരുത് എന്നതാണ് കാരണം. കുടുംബ പ്രശ്‌നങ്ങൾ കാരണം പഠനം നിർത്താൻ നിർബന്ധിതരായ മിക്ക സ്ത്രീകൾക്കും ഇത് ബാധകമാണ്. അത്തരം വിദ്യാർത്ഥികൾക്ക് റെഗുലർ യുജി പ്രോഗ്രാം എടുക്കാനുള്ള യോഗ്യത നേടാനുള്ള അവസരം നൽകണം. സ്ത്രീ ശാക്തീകരണ സംഘടന എന്ന നിലയിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി ഞങ്ങൾ നിലകൊള്ളുകയും ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ ഇടപെടുമെന്നും എൻസിഡിസിയുടെ മാസ്റ്റർ ട്രെയിനറും ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡറുമായ ബാബ അലക്‌സാണ്ടർ പറഞ്ഞു, വിദ്യാഭ്യാസം തുടർച്ചയായ പ്രക്രിയയായിരിക്കണമെന്നും അതിന് പ്രായപരിധി പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവ്വകലാശാലകളിൽ മിക്സഡ് ഏജ് ഗ്രൂപ്പ് വിദ്യാഭ്യാസം നൽകണമെന്നത് പ്രോത്സാഹിപ്പിക്കണമെന്ന് എൻ.സി.ഡി.സി
നിർദ്ദേശിച്ചു.

എൻ.സി.ഡി.സി റീജിണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻ, ഐ.സി.ഇ.ടി ഡയറക്ടർ കെ.എൽ.
തോമസ് , ഇവാലുവേഷൻ കോർഡിനേറ്റർ ആരതി. ഐ.സ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ്, അധ്യാപികമാരായ ബിന്ദു സരസ്വതി ഭായ്, സുധ മേനോൻ തുടങ്ങിയവരടങ്ങുന്ന ബോർഡാണ് പ്രമേയം പാസാക്കിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

sixteen − 11 =