രാജസ്ഥാൻ: രാജസ്ഥാനിലെ ബിക്കാനീറിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ 2.01 നാണ് ഭൂചലനം ഉണ്ടായത്. എന്‍സിഎസ് പ്രകാരം ഭൂകമ്ബത്തിന്റെ ആഴം അടിത്തട്ടില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയാണ്.