തൊടുപുഴ: ലോഡ്ജില്‍ നിന്ന് എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട യൂനസ് റസാഖ് (25), കോതമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട അക്ഷയ ഷാജി (22) എന്നിവരാണ് അറസ്റ്റിലായത്.തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.6.6 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഡിവൈഎസ്പി മധു ബാബുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച പ്രതികളെ പിടികൂടിയത്.