പേരൂര്‍ക്കട: തിരുവനന്തപുരം ശ്രീവരാഹം കുളത്തില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിയാനായില്ല.65 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കുളത്തില്‍ കണ്ടെത്തിയത്.കഴിഞ്ഞദിവസം ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.സമീപവാസികള്‍ വിവരമറിയിച്ച് തിരുവനന്തപുരം ഫയര്‍ സ്റ്റേഷന് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.