ചാലക്കുടി: മുത്തശ്ശിയുടെ മാല കവര്‍ന്ന സംഭവത്തില്‍ ചെറുമകന്‍ പിടിയില്‍. അന്നനാട് സ്വദേശി ചീനിക്ക ബെസ്റ്റിന്‍ (26) ആണ് അറസ്റ്റിലായത്. ചാലക്കുടി വെട്ടുകടവില്‍ താമസിക്കുന്ന ചീനിക്ക ഡേവീസിന്‍റെ ഭാര്യ ത്രേസ്യാമ്മയുടെ (74) മൂന്നര പവന്‍റെ മാലയാണ് കവര്‍ന്നത്.പരാതിയുടെ അടിസ്ഥാനത്തില്‍ ചാലക്കുടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബെസ്റ്റിന്‍ പിടിയിലായത്. അങ്കമാലിയിലെ കടയിലാണ് മാല വിറ്റതെന്നും കണ്ടെത്തി. ചാലക്കുടി എസ്.എച്ച്.ഒ സന്ദീപ്, എസ്.ഐമാരായ സിദ്ദീക് അബ്ദുല്‍ഖാദര്‍, ഡേവിസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.