പാലക്കാട് രണ്ടു കോടിയുടെ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യുവാവ് അറസ്റ്റിൽ

പാ​ല​ക്കാ​ട്: ര​ണ്ടു കോ​ടി വില വരുന്ന ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി എ​ക്‌​സൈസ് പിടിയില്‍.ആ​ല​ങ്കോ​ട് കോ​ക്കൂ​ര്‍ സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് വാ​ള​യാ​ര്‍ ചെ​ക്ക്​​പോ​സ്റ്റി​ല്‍ കുടുങ്ങിയത്.ഇയാളില്‍ നിന്നും 1.85 കിലോ ​ഹാ​ഷി​ഷ് ഓ​യി​ലാ​ണ് പിടിച്ചെടുത്തത്. ബം​ഗ​ളൂ​രു ഇ​ല​ക്‌ട്രോ​ണി​ക് സി​റ്റി​യി​ലെ ഹോ​ട്ട​ലി​ല്‍ ജീ​വ​ന​ക്കാ​ര​നാ​ണ് പ്രതി.ഓ​ണം സ്പെഷ്യല്‍ ഡ്രൈ​വിന്റെ ഭാഗമായി ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ബ​സി​ല്‍​നി​ന്ന് ഇയാള്‍​ പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള ബ​സി​ല്‍ തൃ​ശൂ​രി​ല്‍ ഇ​റ​ങ്ങാ​നാ​യി​രു​ന്നു പ്ര​തി​യു​ടെ പ​ദ്ധ​തി. തൃ​ശൂ​രി​ലു​ള്ള സു​ഹൃ​ത്തി​ന് ന​ല്‍​കാ​നാണ് ഹാ​ഷി​ഷ് ഓ​യി​ല്‍ വാ​ങ്ങി​യതെന്നാണ് എ​ക്‌​സൈ​സി​ന് ന​ല്‍​കി​യ മൊ​ഴി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

17 + 15 =