ചെന്നൈ : ബീച്ച് റെയില്‍വേ സ്റ്റേഷനില്‍ വനിതാ കോണ്‍സ്റ്റബിളിനെ മദ്യപിച്ച് എത്തിയ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. ആര്‍പിഎഫ് വനിതാ കോണ്‍സ്റ്റബിളായ ആശിവയ്‌ക്കാണ് കുത്തേറ്റത്.ചെന്നൈ ബീച്ച് സ്റ്റേഷനില്‍ നിന്ന് ചെങ്കല്‍പേട്ടയിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് സംഭവം.ചെങ്കല്‍പേട്ടയിലേക്ക് പുറപ്പെട്ട ട്രെയിനില്‍ സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റില്‍ ആശിവയും ഉണ്ടായിരുന്നു.ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍, മദ്യപിച്ച ഒരാള്‍ കമ്പാര്‍ട്ടുമെന്റില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഇയാളോട് പുറത്ത് പോകാന്‍ യുവതി ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് യുവാവ് ആശിവയെ കുത്തുകയും ആയിരുന്നു.
കുത്തിയതിന്റെ ആഘാതത്തില്‍ പ്ലാറ്റ്‌ഫോമിലെക്ക് കുഴഞ്ഞ് വീണ യുവതിയെ ഉടന്‍ എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി ഈ സമയം കൊണ്ട് രക്ഷപ്പെട്ടിരുന്നു. അതേസമയം സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.