വടക്കന്‍ കാഷ്മീരിലെ സോപോറില്‍ നിന്ന് മൂന്ന് ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരെ പോലീസ് പിടിയിൽ

ശ്രീ​ന​ഗ​ര്‍: വ​ട​ക്ക​ന്‍ കാഷ്മീ​രി​ലെ സോ​പോ​റി​ല്‍ നി​ന്ന് മൂ​ന്ന് ല​ഷ്‌​ക​ര്‍-​ഇ-​തൊ​യ്ബ ഭീ​ക​ര​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ഷ​രീ​ഖ് അ​ഷ്‌​റ​ഫ്, സ​ഖ്‌​ലൈ​ന്‍ മു​ഷ്താ​ഖ്, തൗ​ഫീ​ഖ് ഹ​സ​ന്‍ ഷെ​യ്ഖ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ബോ​മൈ ചൗ​ക്ക് മേ​ഖ​ല​യി​ല്‍ ബി​എ​സ്‌എ​ഫും സൈ​ന്യ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് മൂ​ന്ന് ഹാ​ന്‍​ഡ് ഗ്ര​നേ​ഡു​ക​ളും ഒ​മ്ബ​ത് പോ​സ്റ്റ​റു​ക​ളും 12 പാ​കി​സ്ഥാ​ന്‍ പ​താ​ക​ക​ളും ക​ണ്ടെ​ടു​ത്തു.പ​തി​വ് പ​രി​ശോ​ധ​ന​യ്ക്കി​ടെ ഗോ​രി​പു​ര​യി​ല്‍ നി​ന്ന് ബൊ​മൈ​യി​ലേ​ക്ക് സഞ്ചരിക്കുകയായിരുന്ന മൂ​ന്ന് പേ​രും സൈ​ന്യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നു. സേ​നാം​ഗ​ങ്ങ​ളെ ക​ണ്ട് സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ഇ​വ​രെ സു​ര​ക്ഷാ​സേ​ന ത​ന്ത്ര​പ​ര​മാ​യി പി​ടി​കൂ​ടി.
അ​റ​സ്റ്റി​ലാ​യ​വ​ര്‍ ല​ഷ്‌​ക​ര്‍ ഇ-​തൊ​യ്ബ​യു​ടെ ര​ഹ​സ്യ പോ​രാ​ളി​ക​ളാ​ണെ​ന്നും സു​ര​ക്ഷാ സേ​ന​യ്‌​ക്കെ​തി​രെ​യും സി​വി​ലി​യ​ന്‍​മാ​ര്‍​ക്കെ​തി​രെ​യും ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ നി​ര​ന്ത​രം അ​വ​സ​ര​ങ്ങ​ള്‍ തേ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

19 − fourteen =