റാഞ്ചി : പരീക്ഷയില്‍ തോല്‍പ്പിച്ചെന്ന് ആരോപിച്ച് ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനെയും ക്ലര്‍ക്കിനെയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു.സർക്കാർ നടത്തുന്ന പട്ടികവര്ഗ സ്കൂളിലെ അധ്യാപകനായ സുമന് കുമാര്, സോനേറാം ചൗറ എന്നിവരെയാണ് തിങ്കളാഴ്ച സ്കൂള്‍ വളപ്പില്‍ മര്‍ദിച്ചത്. 9ാം ക്ലാസിലെ 32 വിദ്യാര്‍ഥികളില്‍ 11 പേര്‍ പരിക്ഷയില്‍ തോറ്റിരുന്നു. സ്കൂള്‍ അധികൃതര്‍ പരാതി നല്‍കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.