എറണാകുളം: കോതമംഗലത്ത് ഓരാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. കോതമംഗലത്ത് തട്ടേക്കാട് പുഴയിലാണ് മൃതദേഹം കണ്ടത്.ഒഴുകിയെത്തിയ മൃതദേഹം പാലത്തിനു സമീപം തടഞ്ഞു നിന്നതോടെയാണ് ഇന്നലെ ഉച്ചയോടെ ആളുകളുടെ ശ്രദ്ധയില്‍പെട്ടത്.മീന്‍ പിടിക്കാന്‍ പുഴക്കടവില്‍ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. ഏതാണ്ട് 45 വയസ് തോന്നിക്കുന്ന പുരുഷന്‍റേതാണ് മൃതദേഹം.ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല. കയ്യും കാലും കയര്‍ കൊണ്ട് ബന്ധിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.
പാന്‍റും ഷര്‍ട്ടുമാണ് വേഷം. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കം കാണുമെന്നാണ് നിഗമനം.