തിരുവനന്തപുരം : ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷന്റെ നേതൃത്വത്തിൽ നെടുമങ്ങാട് മുത്താംകോണം സാംസ്കാരിക നിലയത്തിൽ വയോജനങ്ങൾക്കൊപ്പം ഓണാഘോഷപരിപാടികൾ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നെടുമങ്ങാട് വാർഡ് കൗൺസിലർ. ഒ. ഉഷ നിർവഹിച്ചു. ചടങ്ങിൽ കർമ്മശ്രഷ്ഠ അവാർഡ് അഡ്വ . പി. ആശയ്ക്കും , സേവനരത്ന അവാർഡ് അജി.എം.എകെക്കും നൽകി ആദരിച്ചു. നൂറോളം പേർക്ക് ഓണക്കാടിയും ഓണസദ്യയും ഉണ്ടായിരുന്നു. ജെഎംഎ സംസ്ഥാന സെക്രട്ടറി D. അജിത്കുമാർ ഓണാഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. സംസ്ഥാന മെമ്പർ പ്രനീഷ് പ്രദീപ് , സജു . എസ് നെയ്യാറ്റിൻകര , സംസ്ഥാന ട്രഷറർ കൃഷ്ണകുമാർ ജില്ലാ കമ്മിറ്റി മെമ്പർ ഷീജ, തുടങ്ങിയവർ പങ്കെടുത്തു.