കോട്ടയം: മോഷണക്കേസില്‍ യുവാവ് അറസ്റ്റില്‍. ചെങ്ങന്നൂര്‍ തിരുവാന്‍വണ്ടൂര്‍ കള്ളിശ്ശേരി ഭാഗത്ത് വളയം കണ്ടത്തില്‍ വീട്ടില്‍ കിരണ്‍ ഷാജിയെയാണ് (19) കിടങ്ങൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം കോട്ടപ്പുറം ഭാഗത്തുള്ള ക്വീന്‍മേരി ഏജന്‍സിസ് എന്ന കടയില്‍നിന്നും മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 98,000 രൂപ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്‍റെ ശക്തമായ തിരച്ചിലിനൊടുവില്‍ ഇയാളെ ചെങ്ങന്നൂരില്‍ നിന്നും പിടികൂടി.