ചെന്നൈ: കരൂരിന് സമീപം അനധികൃത കരിങ്കല്‍ ക്വാറിക്കെതിരെ പരാതി നല്കിയ സാമൂഹിക പ്രവര്‍ത്തകനെ ലോറിയിടിച്ച് കൊലപ്പെടുത്തി.കേസുമായി ബന്ധപ്പെട്ട് ക്വാറിയുടമയും ലോറി ഡ്രൈവറും അറസ്റ്റിലായി.കരൂര്‍ പരമത്തികുപ്പം ജഗന്നാഥന് (52) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീടിന് സമീപം പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ ഉടമ ശെല്വകുമാര് (48), ലോറി ഡ്രൈവര്‍ ശക്തിവേല്‍(34) എന്നിവരാണ് പ്രതികള്‍.ശനിയാഴ്ച വൈകീട്ട് ബൈക്കില്‍ പോകവേയാണ് അപകടമുണ്ടായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ശെല്‍വകുമാറിന്റെ ലോറിയാണ് അപകടത്തിന് കാരണമായതെന്ന് അറിവായത്.