തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ കാരണം നിരവധി അപകടങ്ങള്‍. തിങ്കളാഴ്ച വിവിധയിടങ്ങളില്‍ നായ കുറുകെ ചാടി അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്.കൊല്ലം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് അപകടങ്ങളുണ്ടായത്. കൊല്ലത്ത് കൊട്ടാരക്കര സ്വദേശിനി കവിതയാണ് അപകടത്തില്‍ പെട്ടത്. സ്കൂട്ടറിന് കുറുകേ നായ ചാടി യുവതിയുടെ കാലൊടിഞ്ഞു.കായംകുളം രണ്ടാംകുറ്റിയിലാണ് മറ്റൊരു അപകടമുണ്ടായത്. ഓട്ടോയ്ക്ക് കുറുകേ തെരുവുനായ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കറ്റാനം സ്വദേശി രാജപ്പനാണ് പരിക്കേറ്റത്.