തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ സാമൂഹികക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ചികിത്സ ധന സഹായവിതരണം സെപ്റ്റംബർ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്രാങ്കണത്തിൽ നടക്കും. റീജണൽ ക്യാൻസർ സെന്റർ, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി എന്നീ ആശുപത്രികളിലെ അധികാരികൾ ശുപാർശ ചെയ്ത് അയച്ച ലിസ്റ്റിലുള്ളവർക്കും ട്രസ്റ്റിൽ ധനസഹായത്തിനായി നേരിട്ട് അപേക്ഷ നൽകിയവരിൽ തെരഞ്ഞെടുത്ത രോഗികൾക്കുമാണ് സാമ്പത്തിക ധനസഹായം നൽകുന്നത്. ധന സഹായ വിതരണ ത്തിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കും.ആറ്റുകാൽ ട്രസ്റ്റ് ചെയർമാൻ എ. ഗീതാകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആണ് ധനസഹായ വിതരണം നടക്കുന്നത്.