കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ല്‍ ബോ​​​ഡി​​​യു​​​ടെ പ്ര​​​ഥ​​​മ​​​യോ​​​ഗം ഇ​​​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പു​​​തു​​​താ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ല്‍ ബോ​​​ഡി​​​യു​​​ടെ പ്ര​​​ഥ​​​മ​​​യോ​​​ഗം ഇ​​​ന്നു ചേ​​​രും.കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​യി കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ തു​​​ട​​​രാ​​​നാ​​​ണു നേ​​​തൃ​​​ത​​​ല​​​ത്തി​​​ലെ ധാ​​​ര​​​ണ​​​യെ​​​ന്ന​​​തി​​​നാ​​​ല്‍ ഇ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ണ്ടാ​​​കി​​​ല്ല. കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ സം​​​ഘ​​​ട​​​നാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് തീ​​​യ​​​തി അ​​​നു​​​സ​​​രി​​​ച്ച്‌ ഇ​​​ന്നാ​​​ണ് കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​​ണ്ട​​​ത്.
കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​നെ എ​​​ഐ​​​സി​​​സി അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്ന പ്ര​​​മേ​​​യം പാ​​​സാ​​​ക്കി പി​​​രി​​​യാ​​​നാ​​​ണു സാ​​​ധ്യ​​​ത. 310 പേ​​​ര​​​ട​​​ങ്ങി​​​യ കെ​​​പി​​​സി​​​സി അം​​​ഗ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യ്ക്കു ഹൈ​​​ക്ക​​​മാ​​​ന്‍​​​ഡ് അം​​​ഗീ​​​കാ​​​രം ന​​​ല്‍​​​കി​​​യി​​​രു​​​ന്നു. ഇ​​​വ​​​രാ​​​ണ് ജ​​​ന​​​റ​​​ല്‍ ബോ​​​ഡി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ക. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കൂ​​​ടാ​​​തെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍, നി​​​ര്‍​​​വാ​​​ഹ​​​ക സ​​​മി​​​തിഅം​​​ഗ​​​ങ്ങ​​​ള്‍, എ​​​ഐ​​​സി​​​സി അം​​​ഗ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​രു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും യോ​​​ഗ​​​ത്തി​​​ന്‍റെ അ​​​ജ​​​ന്‍​​​ഡ​​​യി​​​ലു​​​ണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

20 + twelve =