പാലക്കാട്: ആളൊഴിഞ്ഞ തക്കത്തിന് പെട്രോള്‍ പമ്പില്‍ നിന്ന് പണവുമായി മുങ്ങിയ മോഷ്ടാവ് പിടിയില്‍. വടക്കഞ്ചേരി ടൗണിലെ പെട്രോള്‍ പമ്പില്‍ നിന്നും പണമെടുത്ത് ഓടിയ കൊന്നഞ്ചേരി ചുങ്കത്തൊടി രാജീവ് ആണ് അറസ്റ്റിലായത് .മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.പാലക്കാട് വടക്കഞ്ചേരി നഗരത്തിലെ പെട്രോള്‍ പമ്പില്‍നിന്നാണ് ഇയാള്‍ പണം കവര്‍ന്നത്. പെട്രോള്‍ പമ്പിലെത്തിയ യുവാവ് മേശയില്‍ സൂക്ഷിച്ച 31,000 രൂപ എടുത്ത് ഓടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പെട്രോള്‍ പമ്പിലെ ജീവനക്കാരും പൊലീസും പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.