തിരുവനന്തപുരം : നവരാത്രി പൂജക്കായി തലസ്ഥാനത്ത് എത്തുന്ന നവരാത്രി വിഗ്രഹ ഘോഷയാത്രക്ക് ജയകേസരി ഗ്രൂപ്പ് വിവിധ സ്ഥലങ്ങളിൽ വൻപിച്ച സ്വീകരണം നൽകും. പാറശ്ശാല സ്കൂൾ ജംഗ്ഷൻ, മുടവൂർ പാറ, കരമന ജംഗ്ഷൻ, കിള്ളിപ്പാലം ജംഗ്ഷൻ എന്നിവിടങ്ങളിൽ ആണ് സ്വീകരണം നൽകുന്നത്. ഇത് സംബന്ധിച്ചു ജയകേസരി പാറശ്ശാല ബൂറോ ചിഫ് രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനം ആയി.