കാഞ്ഞിരപ്പള്ളി: യുവാവിനെ കുത്തിപ്പരിക്കേല്പിച്ച കേസില്‍ സഹോദരന് അറസ്റ്റില്‍. ആനക്കല്ല് ഉടുമ്ബനാംകുഴി കുന്നേല്‍വീട്ടില്‍ സനലിനെയാണ് (34) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി സഹോദരന് സുനിലുമായി വീട്ടില്‍ വഴക്കുണ്ടാവുകയും തുടര്‍ന്ന് റബര്‍ വെട്ടാന്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് ഇയാള്‍ കുത്തുകയുമായിരുന്നു.കാഞ്ഞിരപ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.