പ​റ​മ്പിക്കു​ളം ഡാ​മി​ല്‍ ഷ​ട്ട​ര്‍ ത​ക​രാ​ർ കണ്ടെത്തി

പാലക്കാട്: പറമ്പിക്കുളം ഡാമില്‍ ഷട്ടര്‍ തകരാര്‍ കണ്ടെത്തി. തുടര്‍ന്ന്, ചാലക്കുടി പുഴയോരത്ത് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. മൂ​ന്ന് ഷ​ട്ട​റു​ക​ളി​ല്‍ ഒ​രെ​ണ്ണ​ത്തി​നാ​ണ് ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ​ത്.
മൂന്നു ഷട്ടറുകളും 10 സെന്‍റീമീറ്റര്‍ തുറന്നുവച്ചിരുന്നു. ഇതില്‍ മധ്യഭാഗത്തെ ഷട്ടര്‍ മാത്രം കൂടുതല്‍ ഉയരുകയായിരുന്നു. ഇ​തേ​തു​ട​ര്‍​ന്ന്, പെ​രി​ങ്ങ​ല്‍​കൂ​ത്ത് ഡാ​മി​ലേ​ക്ക് 20,000 ക്യൂ​സെക്‌​സ് വെ​ള്ളം ആണ് ഒ​ഴു​കി​യെ​ത്തു​ന്നത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നായി പെ​രി​ങ്ങ​ല്‍​കു​ത്ത് ഡാ​മി​ന്‍റെ ആ​റ് ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. ​അ​തേ​സ​മ​യം, ചാ​ല​ക്കു​ടി പു​ഴ​യോ​ര​ത്ത് ജാ​ഗ്ര​താനിര്‍ദ്ദേശം പുറപ്പെടുവിച്ചു. പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് 4.5 മീ​റ്റ​ര്‍ വ​രെ ഉ​യ​രാ​നാ​ണ് സാ​ധ്യ​തയുണ്ട്. തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പില്‍ പറയുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twenty − ten =