പാകിസ്താനില്‍ 12 കാരനായ മകനെ അച്ഛന്‍ കത്തിച്ച്‌ കൊന്നു

ഇസ്ലാമാബാദ് : പാകിസ്താനില്‍ 12 കാരനായ മകനെ അച്ഛന്‍ കത്തിച്ച്‌ കൊന്നു. മകന്‍ ഹോംവര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് അക്രമം.ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി.ഒറാങ്കി ടൗണിലാണ് സംഭവം നടന്നത്. ഹോംവര്‍ക്ക് ചെയ്യാതിരുന്ന കുട്ടിയുടെ ദേഹത്ത് അച്ഛന്‍ നസീര്‍ തീയിടുകയായിരുന്നു. ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. തുടര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കൊല്ലണം എന്ന ഉദ്ദേശത്തോടെയല്ല താന്‍ മണ്ണെണ്ണ ഒഴിച്ചത് എന്നും പേടിപ്പിക്കാന്‍ വേണ്ടി ചെയ്തതാണെന്നും ഇയാള്‍ പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × 4 =