മണിമല: ആനകുത്തിമല ഭാഗത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ വാഴൂര്‍ സ്വദേശികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴൂര്‍ നടേപ്പറമ്ബില്‍ വീട്ടില്‍ വി.എന്‍. മനോജ് (40), തെക്കാനിക്കാട് വീട്ടില്‍ അഖില്‍ (23), നടേപ്പറമ്ബില്‍ വീട്ടില്‍ രാകേഷ് (19), കുന്നില്ലാമാരി വീട്ടില്‍ കെ.ആര്‍. രാഹുല്‍ (18) എന്നിവരെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്.
വാഴൂര്‍ ചെങ്കല്ലേപ്പള്ളി ഭാഗത്തുള്ള ടോമി ജോസഫിന്‍റെ കുടുംബവീട്ടിലാണ് പ്രതികള്‍ മോഷണം നടത്തിയത്. ടോമി ജോസഫിന്‍റെ അമ്മയുടെ മരണത്തെ തുടര്‍ന്ന് മൂന്നുമാസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നു. മോഷ്ടാക്കള്‍ വീടിന്‍റെ പിന്‍ഭാഗത്തെ വാതില്‍പൊളിച്ച് അകത്തുകയറി അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഏകദേശം 12,000 രൂപ വിലവരുന്ന ചെമ്ബുപാത്രങ്ങളും അലുമിനിയം പാത്രങ്ങളും മോഷ്ടിക്കുകയായിരുന്നു.
ടോമിയുടെ പരാതിയെത്തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയ പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്തുകയായിരുന്നു.