മാരാരിക്കുളം: ആലപ്പുഴയില്‍ മാരാരിക്കുളത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നിരവധി മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. മത്സ്യബന്ധനത്തിന് പോയ ചെത്തി മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണത്തില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ള വാലയില്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്.മാരാരിക്കുളം കടലില്‍ ബുധനാഴ്ച്ച പുലര്‍ച്ചെ നാലിനായിരുന്നു അപകടം. ശക്തമായ തിരയില്‍ പെട്ട് വള്ളം മുങ്ങുകയായിരുന്നു. വള്ളത്തിനും വലക്കും എന്‍ജിനും സാരമായ കേടുപാടുകള്‍ പറ്റി. കാമറ, ബാറ്ററി, മറ്റ് ഉപകരണങ്ങള്‍ നഷ്ടപ്പെട്ടു.പരിക്കേറ്റ ജോയി വാലയില്‍, ജോസഫ് വാലയില്‍, ജാക്സണ്‍ അരശ്ശര്‍കടവില്‍, ജേക്കബ് വാലയില്‍, ടെന്‍സണ്‍ ചിറയില്‍, ലോറന്‍സ് കളത്തില്‍, പൊന്നപ്പന്‍ താന്നിക്കല്‍ എന്നിവരെ ചെട്ടികാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.