ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 216 കിലോ ലഹരിവസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു. കടല്‍മാര്‍ഗം യുഎഇയില്‍ എത്തിച്ച ലഹരിമരുന്ന് ശേഖരം കൈപ്പറ്റാന്‍ എത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
തുറമുഖത്ത് എത്തിച്ച 170 കിലോ ഹാഷിഷും 46 കിലോ ക്രിസ്റ്റല്‍ മെത്തും 500 കാപ്റ്റഗണ്‍ ടാബ്ല റ്റുമാണ് അധികൃതര്‍ പിടിച്ചെടുത്തത്. “ഓപ്പറേഷന് പ്രെഷ്യസ് ഹണ്ട്’ എന്ന പേരിലായിരുന്നു ഷാര്‍ജ പോലീസിന്റെ നീക്കം.