കണ്ണൂർ : കണ്ണൂര്‍ മട്ടന്നൂര്‍ ആര്‍എസ്‌എസ് കാര്യാലയം ആക്രമിച്ചതില്‍ 2 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.വെമ്പടി സ്വദേശി സുജീര്‍, കൂരംമുക്ക് വട്ടക്കയം സ്വദേശി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. കീച്ചേരിക്ക് അടുത്ത് ചെള്ളേരിയില്‍ വച്ചാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. 11.30 യോടെയായിരുന്നു കണ്ണൂര്‍ മട്ടന്നൂര്‍ ആര്‍എസ്‌എസ് കാര്യാലയത്തില്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്.അക്രമിച്ചവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൃത്യം നിര്‍വഹിച്ച രണ്ടുപേരും പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരാണ്. ആസൂത്രിതമായി പെട്രോള്‍ ബോംബ് തയ്യാറാക്കിയ ശേഷം ആര്‍എസ്‌എസ് കാര്യാലയം അക്രമിക്കുക എന്ന പദ്ധതി നേരത്തെ തന്നെ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ഇരുവരും ഇരുചക്ര വാഹനത്തില്‍ എത്തി ആര്‍എസ്‌എസ് കാര്യാലയം ലക്ഷ്യമാക്കി പെട്രോള്‍ ബോംബ് എറിഞ്ഞ് രക്ഷപ്പെട്ടത്.