സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളി സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ഒന്‍പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ടില്‍ റൂമെടുത്ത യുവാക്കളില്‍ നിന്നും 2.42 ഗ്രാം ഹാഷിഷ് ഓയിലടക്കം പിടിച്ചെടുത്തു. പുല്‍പ്പള്ളി ഇന്‍സ്പെക്ടര്‍ അനന്തകൃഷണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. വടകര കോട്ടപ്പള്ളി സ്വദേശികളായ വള്ളിയാട് പയിങ്ങാട്ട് വീട്ടില്‍ ബിവിന്‍, വള്ളിയാട് കിഴക്കേച്ചാലില്‍ നിധീഷ്, മിഥുന്‍, വിഷ്ണു, അക്ഷയ്, വാനക്കണ്ടിപ്പൊയില്‍ വീട്ടില്‍ വിഷ്ണു, വരവുകണ്ടിയില്‍ വീട്ടില്‍ സംഗീത്, വള്ളിയാട് ജിതിന്‍, വള്ളിയാട് റെജീഷ് എന്നിവരാണ് പിടിയിലായത്. ഇവര്‍ വയനാട്ടിലേക്ക് യാത്ര ചെയ്യാന്‍ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.