ചിങ്ങവനം: ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി കണ്ണന്ത്ര വീട്ടില്‍ ഹരിമോന് കെ.മാധവനെയാണ് (35) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഭാര്യയും തമ്മില്‍ കുടുംബപരമായ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇയാള്‍ സംശയത്തിന്റെ പേരില്‍ ഭാര്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രി വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ഇയാള്‍ ഭാര്യയെ കൈവശം സൂക്ഷിച്ച കമ്ബികൊണ്ട് കുത്തുകയും പട്ടികകൊണ്ട് തലക്കടിക്കുകയും ചെയ്തു.സംഭവശേഷം ഒളിവില്‍പോയ ഇയാളെ അന്വേഷണസംഘം ആലപ്പുഴയില്‍നിന്ന് പിടികൂടുകയായിരുന്നു.